ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാനന്തവാടി: മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു

രാവിലെ ഏഴരയോടെ ചെറ്റപ്പാലം ജങ്ഷനിലായിരുന്നു അപകടം. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഗ്ലാഡിസ്. മക്കള്‍: ടോണി, ബിബിന്‍.