കോണ്‍ഗ്രസില്‍ രാജി തുടരുന്നു

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിലും കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ നടരാജനാണ് ഏറ്റവുമൊടുവില്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുന്നാം വാര്‍ഡ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സോണല്‍ സെക്രട്ടറി വി നടേശന്‍ അധ്യക്ഷത വഹിച്ചു.