വൻ മയക്ക്മരുന്ന് വേട്ട; രണ്ട് പേർ പിടിയിലായി

പരപ്പനങ്ങാടി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ചേലേമ്പ്ര ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.150 kg കഞ്ചാവ്, 325.580 gm ഹാഷിഷ്, 88.100 gm MDMA,56 LSD സ്റ്റാമ്പ് എന്നിവയുമായി കോഴിക്കോട് പെരുമണ്ണ സ്വദേശി റമീസ് റോഷൻ, കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി ഹാഷിബ് ഷഹീൻ എന്നിവർ പിടിയിലായി.

പാർട്ടിയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ ടി. ഷിജുമോൻ, സൂരജ് വി. കെ , സന്തോഷ് കുമാർ , റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ബിജു . പി , പ്രജോഷ് കുമാർ, പ്രദീപ് കുമാർ. കെ , സിവിൽ എക്സൈസ് ഓഫീസർമാരായ സഗീഷ്, ശിഹാബുദീൻ, നിതിൻ ചോമാരി, വിനീഷ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ എന്നിവരുമുണ്ടായിരുന്നു.