ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി.

പാലക്കാട് അട്ടപ്പാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അട്ടപ്പാടി അഗളി പാലൂരിന് സമീപമാണ് ബസ് അപകടം. റോഡ് വശത്തെ വീരന്‍നാഗി ദമ്പതികളുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബസിലുണ്ടായിരുന്ന
പത്തു പേര്‍ക്ക് പരുക്കേറ്റു. ഇവരെ താവളത്തെ സ്വാകാര്യ ആശുപത്രിയിലും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന്റ ഒരു മുറി പൂര്‍ണമായും തകര്‍ന്നു.


പാലൂരില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടിക്ക് സര്‍വീസ് നടത്തുന്ന ബസാണിത്.