ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും.

2016ല്‍ പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതോടെ അദ്ദേഹം കേന്ദ്രത്തില്‍ ഇടപെട്ടാണ് സര്‍വീസിന് അനുമതി വാങ്ങിയത്.

കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയേറി. പരിശോധനകള്‍ക്ക് ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാകും റണ്‍വേയും മറ്റും പരിശോധിക്കുക. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ആഗസ്ത് ഏഴിനുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്.


ഉന്നതസംഘം നടത്തിയ പരിശോധനയില്‍ റണ്‍വേയുടെ നീളക്കുറവടക്കം ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ, അഞ്ച് വര്‍ഷം മുമ്പും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വിലക്ക് വന്നിരുന്നു. 2016ല്‍ പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതോടെ അദ്ദേഹം കേന്ദ്രത്തില്‍ ഇടപെട്ടാണ് സര്‍വീസിന് അനുമതി വാങ്ങിയത്. വലിയ വിമാനങ്ങളുടെ സര്‍വീസ് മലബാറില്‍നിന്നുള്ള യാത്രക്കാരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.