24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ 511 പേരാണ് കൊറോണ വൈറസ് രോഗം പിടിപെട്ടു മരിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 511 പേരാണ് കൊറോണ വൈറസ് രോഗം പിടിപെട്ടു മരിച്ചത്. 1,33,738 പേരാണ് കൊറോണ വൈറസ് ബാധ മൂലം ഇതുവരെ മരിച്ചിരിക്കുന്നത്. 4,43,486 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലാണ് കഴിയുന്നത്. ഇന്നലെ മാത്രം 41,024 പേര്‍ ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 85,62,642 ആയി ഉയര്‍ന്നു. ഇന്നലെ 8,49,596 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 13,25,82,730 ആയതായി ഐസിഎംആര്‍ അറിയിച്ചു.