വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ വി ആര്‍ സുനില്‍കുമാറിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിയോജക മണ്ഡലത്തിലെ നിരവധി പരിപാടികളില്‍ എംഎല്‍എ പങ്കെടുത്തിരുന്നു. എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. ചെറിയ തോതിലുള്ള ലക്ഷണങ്ങളാണുള്ളതെന്നതിനാല്‍ എംഎല്‍എ വീട്ടില്‍ തന്നെ കഴിയുകയാണ്. അതുകൊണ്ട് ഈ അടുത്ത ദിവസങ്ങളില്‍ എംഎല്‍എയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്ന് എം എല്‍ എ ഓഫീസില്‍ നിന്നും അറിയിച്ചു.