വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് എം( ജോസഫ്) ൽ ചേർന്നവർക്ക് സ്വീകരണം നൽകി

വീഡിയോ കാണാം

 

തിരൂർ: തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിൽ രാജി വച്ച് കേരള കോൺഗ്രസ്സ് എം (ജോസഫ്) ൽ ചേർന്നവർക്ക് ജില്ലാ പ്രസിഡൻ്റ് മാത്യു വർഗ്ഗീസ് പതാക കൈമാറി കൊണ്ട് സ്വീകരണം നൽകി.എം.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.മുഹമ്മദ് ജമാൽ ഹാജി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.പി.ടി.ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.മുരളി കണ്ണന്തറ, രോഹിണി തിരൂർ, അഖില താനൂർ, ശ്രീലത ചിറക്കൽ, സദക്ക് അന്നാര, കോയ കുട്ടി തലക്കാട് എന്നിവർ പ്രസംഗിച്ചു. താനൂർ, തിരൂർ നിയോജക മണ്ഡലങ്ങളിൽ UDF സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാൻ തീരുമാനമെടുത്തു