നടപ്പാലം തകര്‍ന്നുവീണ് ആറ് സ്ത്രീകള്‍ക്ക് പരുക്ക്പറ്റി.


തിരുവനന്തപുരം വിഴിഞ്ഞത്ത് നടപ്പാലം തകര്‍ന്നുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരുക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരുക്കേറ്റ ഷീജ, ഷിബി, ശ്രീദേവി എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശശികല, ശാന്ത എന്നിവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു