സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് എസ്ജി 141 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 695 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 29 ലക്ഷം രൂപ വിലമതിക്കുവെന്ന് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സമീപകാലത്തായി നിരവധി യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. സ്വര്‍ണക്കടത്ത് സജീവമായ സാഹചര്യത്തില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.