ഡോ: കെ.കെ. ബഷീര്‍ അഹ്മദിന് ‘മെക്ക ‘യുടെ ആദരം

മലപ്പുറം : ഝാര്‍ഖണ്ഡ്‌സെന്‍ട്രല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ‘മെക്ക ‘ മലപ്പുറം ജില്ലാ ട്രഷറര്‍ കെ.കെ.മുഹമ്മദ് മാസ്റ്ററുടെ പുത്രന്‍ ഡോ: കെ.കെ.ബഷീര്‍ അഹ്മദിനെ ‘മെക്ക ‘ ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ വസതിയില്‍ പോയി ആദരിച്ചു. മെക്ക ജില്ലാ പ്രസിഡണ്ട് ജങഅ ജബ്ബാര്‍ സ്‌നേഹോപഹാരം നല്‍കുകയും, ജില്ലാ സെക്രട്ടറി ഇങഅ ഗഫൂര്‍ മാസ്റ്റര്‍ ഷാള്‍ അണിയിക്കുകയും ചെയ്തു. ജില്ലാപ്രസിഡണ്ട് ജങഅ ജബ്ബാര്‍ സാഹിബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുമോദനച്ചടങ്ങ് മെക്ക സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് സി.എച്ച്. ഹംസ മാസ്റ്റര്‍ ഉല്‍ഘാടനം ചെയതു. സംസ്ഥാന സെക്രട്ടറി മാരായ സി.ടി.കുഞ്ഞയമു മാസ്റ്റര്‍, എം.എം. നൂറുദ്ദീന്‍ മാസ്റ്റര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എ .സലാം മാസ്റ്റര്‍, ജില്ലാ ഭാരവാഹികളും , സംസ്ഥാന സമിതിയംഗങ്ങളുമായ എം.വീരാന്‍ മസ്‌ററര്‍, എന്‍.പി.മുഹമ്മദലി മാസ്റ്റര്‍, പി.കെ. ഷാക്കിര്‍ ,കെ. കെ.ഇബ്.റാഹിം കുട്ടി, കെ.കെ. മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അവാര്‍ഡ് ജേതാവ് ഡോ.കെ.കെ. ബഷീര്‍ അഹ്മദ് സമുചിതമായമറുപടി പ്രസംഗം നടത്തി.

ഝാര്‍ഖണ്ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.കെ.കെ. ബഷീര്‍ അഹ്മദിന് ‘ മെക്ക ‘ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജില്ലാ പ്രസിഡണ്ട് പി.എം.എ. ജബ്ബാര്‍ നല്‍കുന്നു.

സംവരണ പ്രശ്‌നത്തില്‍ ന്യൂനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങളോട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നയത്തില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുകയും നിലപാട് തിരുത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മെക്കജില്ലാ ജനറല്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം നടത്തുവാനും അതിനുമുമ്പായി മുഴുവന്‍ താലൂക്ക്തല ത്തിലുമുള്ള തെരഞ്ഞെ ടുപ്പുകള്‍ പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു. ജില്ലാസെക്രട്ടറി ഇങഅ ഗഫൂര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി യു.എ.ജലീല്‍ നന്ദിയും പറഞ്ഞു.