തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ നിര്‍മിതികളില്‍ സ്ഥാപിച്ച കൊടി, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയ സാമഗ്രികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയെയും കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണിത്.