അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറകിന് ബുധനാഴ്ച്ച തുടക്കം 

ചാരിറ്റി സെന്‍റര്‍ സമര്‍പ്പണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

വളാഞ്ചേരി: പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന അത്തിപ്പറ്റ മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാരുടെ രണ്ടാം ഉറൂസ് മുബാറകിന് നാളെ തുടക്കമാവും. നവംബര്‍ 25 മുതല്‍ 29 വരെ 5 ദിവസങ്ങളിലായി അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടത്തപ്പെടുന്ന ഉറൂസ് പരിപാടിയില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതډാരും പ്രഭാഷകരും സംബന്ധിക്കും. സിയാറത്ത്, അനുസ്മരണം, മജ്ലിസുൂര്‍, സ്വലാത്ത് മജ്ലിസ്, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങിയ ആത്മീയ സദസ്സുകളോടൊപ്പം ഫത്ഹുല്‍ ഫത്താഹിന് കീഴില്‍ ആരംഭിക്കുന്ന അത്തിപ്പറ്റ ഉസ്താദ് സ്മാരക ചാരിറ്റി സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടും. 25ന് വൈകീട്ട് 4മണിക്ക് ഉസ്താദിന്‍റെ മഖ്ബറ സിയാറത്തിനുശേഷം കൊടി ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും.

 

ചാരിറ്റി സെന്‍റര്‍ സമര്‍പ്പണവും പരിപാടിയുടെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഫത്ഹുല്‍ ഫാത്താഹ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത സെക്രട്ടറി ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, മഞ്ഞളാംകുഴി അലി എം എല്‍ എ, അബ്ദുല്‍ ഗഫൂര്‍ മൗലവി അബൂദാബി, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി അഹ്മദ് മൂപ്പന്‍ എന്നിവര്‍ സംസാരിക്കും. 7 മണിക്ക് മജ്ലിസ്സുന്നൂര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ അദ്ധ്യക്ഷനാകും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉത്ബോധനം നടത്തും.

26ന് കാലത്ത് 6 മണിക്ക് സിയാറത്തിന് സയ്യിദ് ഹബീബ് കോയ തങ്ങള്‍ മാവണ്ടിയൂര്‍ നേതൃത്വം നല്‍കും. വിര്‍ദിന് അശ്റഫ് ഹുദവി ആലുവ നേതൃത്വം നല്‍കും. സലീം അന്‍വരി മണ്ണാര്‍ക്കാട് ഉത്ബോധനം നടത്തും. 10 മണിക്ക് അനുസ്മരണം സെഷന്‍ (1) സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി ദേശമംഗലം, ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തും. 2 മണിക്ക് ദിക്റ് ഹല്‍ഖക്ക് സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ കുറുമ്പത്തൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി പല്ലാര്‍ നേതൃത്വം നല്‍കും. 4 മണിക്ക് അനുസ്മരണം സെഷന്‍ (2) പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉസ്താദ് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, മുസ്തഫ നദ്വി എടയൂര്‍ പ്രഭാഷണം നടത്തും. 6.30 അനുസ്മരണം സെഷന്‍ (3) പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖാസിം കോയ തങ്ങള്‍ ബാ അലവി അദ്ധ്യക്ഷനാകും. ജലീല്‍ റഹ്മാനി പ്രഭാഷണം നടത്തും.

27ന് വൈകുന്നേരം 4 മണിക്ക് മൗലിദ് പാരായണത്തിന് സുലൈമാന്‍ ലത്വീഫി നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയ്ക്ക് മാത്തൂര്‍ യൂ പി മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. ളിയാഉദ്ദീന്‍ ഫൈസി നസ്വീഹത്ത് നല്‍കും. വൈകീട്ട് 7മണിക്ക് അനുസ്മരണം (4) അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശ്ശേരി ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തും. ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ സംസാരിക്കും.

28ന് കാലത്ത് 6മണിക്ക് സിയാറത്തും, തുടര്‍ന്ന് വിര്‍ദും നടക്കും. അബ്ദുസ്സമദ് ഫൈസി എടവണ്ണപ്പാറ യൂസുഫ് ബാഖവി കൊടുവള്ളി നേതൃത്വം നല്‍കും. 10 മണിക്ക് അനുസ്മരണം സെഷന്‍ (5) പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിക്കും അബ്ദുല്‍ ഗഫൂര്‍ ഖാസിമി കുണ്ടൂര്‍, സാലിം ഫൈസി കുളത്തൂര്‍, സലാം ഹുദവി ഓങ്ങല്ലൂര്‍ പ്രഭാഷണം നടത്തും. 2 മണിക്ക് ഖത്മുല്‍ ഖുര്‍ആന് അബ്ദുറഷീദ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. എം.സി മുസ്തഫല്‍ ഫൈസി ഉത്ബോധനം നടത്തും. 4മണിക്ക് അനുസ്മരണം സെഷന്‍ (6) പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിച്ച് എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഓണംപിളളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിക്കും. വൈകീട്ട് 6മണിക്ക് അനുസ്മരണം സെഷന്‍ (7) പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ കോയ തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അനീസ് ഫൈസി മാവണ്ടിയൂര്‍ പ്രഭാഷണം നടത്തും.

29ന് കാലത്ത് 6 30ന് സ്വലാത്ത് മജ്ലിസിന് പൂക്കോയ തങ്ങള്‍ ബാഅലവി നേതൃത്വം നല്‍കും. ഫള്ല്‍ തങ്ങള്‍ മേല്‍മുറി പ്രാര്‍ത്ഥന നടത്തും. യൂ കുഞ്ഞാലു ബാഖവി അത്തിപ്പറ്റ ഉത്ബോധനം നടത്തും. 10മണിക്ക് സമാപന പ്രാര്‍ത്ഥന സംഗമം നടക്കും. ഉല്‍ബോധനത്തിനും സമാപന പ്രാര്‍തനയ്ക്കും സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ അധ്യക്ഷനാകും. സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, സി.പി ഹംസ ഹാജി അത്തിപ്പറ്റ, ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ആനമങ്ങാട്, സൈനുദ്ധീന്‍ ബാഖവി കൂരിയാട് തുടങ്ങിയവര്‍ സംബന്ധിക്കും.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവർ‍ അബ്ദുൽ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ സി.പി ഹംസ ഹാജി അത്തിപ്പറ്റ മുഹമ്മദ് ഫൈസി അത്തിപ്പറ്റ ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ സിദ്ധീഖ് ഹാജി ആദൃശ്ശേരി സലാം ഹുദവി ഓങ്ങല്ലൂര്‍ ഫാറൂഖ് വാഫി അത്തിപ്പറ്റ മുസ്തഫ യമാനി തെയ്യോട്ടുചിറ