ദില്ലി ചലോ മാർച്ചിനിടെ ഇന്നും സംഘർഷം; പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

കർഷക നിയമത്തിനെതിരായ ദില്ലി ചലോ മാർച്ചിനിടെ ഇന്നും സംഘർഷം. ഡൽഹി -ഹരിയാന അതിർത്തിയിലെ സിൻകുവിൽ പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഡൽഹിയെ സ്റ്റേഡിയങ്ങൾ താല്‍ക്കാലിക ജയിലുകളാക്കാൻ പൊലീസ് സർക്കാരിനോട് അനുമതി തേടി.

 

 

കാ൪ഷിക നിയമങ്ങളിൽ വീണ്ടും ക൪ഷക സമരം രൂക്ഷമായതോടെയാണ് സമവായ നീക്കവുമായി കേന്ദ്ര സ൪ക്കാ൪ രംഗത്തെത്തിയിരുന്നു. ഡിസംബ൪ മൂന്നിന് ച൪ച്ച നടത്താമെന്നാണ് കേന്ദ്ര നിലപാട്. അതേസമയം സമരം തുടരാനാണ് ക൪ഷകരുടെ തീരുമാനം. ദില്ലി ചലോ മാ൪ച്ചുമായി പുറപ്പെട്ട ഒരു സംഘം ക൪ഷക൪ പാനിപതിൽ തമ്പടിച്ചു. ക൪ണലിലും മറ്റൊരു സംഘം തമ്പടിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് എത്തുകയാണെങ്കിൽ സംഘ൪ഷമുണ്ടായേക്കും.

ഡൽഹിയിലേക്ക് വരികയാണെങ്കിൽ അതി൪ത്തി അടക്കുമെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതി൪ത്തിയിൽ കനത്ത സുരക്ഷയാണ് ഏ൪പ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും ഇന്നുമായാണ് വിവിധ ക൪ഷക സംഘടനകൾ ദില്ലി ചലോ മാ൪ച്ച് നടത്തുന്നത്. ക൪ഷകരെ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ഇടങ്ങളിൽ തടഞ്ഞത് സംഘ൪ഷത്തിന് ഇടയാക്കിയിരുന്നു.