ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ആറു പേര്‍ മരിച്ചു.

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ആറു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി- ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടനെ ബസിന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടിത്തത്തില്‍ പൊള്ളലേറ്റാണ് ആറു പേര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.