സ്വകര്യ ബസ്സും ഓട്ടോയും ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു.

പട്ടാമ്പി: പട്ടാമ്പി സ്വദേശികളായ രാജഗോപാൽ (50) കരളക്കാറ്റിൽ വീട് ചൂരക്കാറ്റിൽ, ഷാജി (സ്ത്രീ 42) പറക്ക്കുന്നത്ത് എന്നിവരാണ് മരണപ്പെട്ടത്.

ഓട്ടോ ഡ്രൈവർ ഗുരുതരാവസ്ഥയിൽ. പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരിക്ക് പോകുന്ന ബസാണ് മരുതൂരിൽ നിന്നും പട്ടാമ്പിയിലേക്ക് വരുന്ന ഓട്ടോയുമായി കരുമ്പുള്ളി വളവിൽ വെച്ച് ഇടിക്കുകയായിരുന്നു സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോ യാത്രക്കാരായ രണ്ടു പേരും മരിക്കുകയായിരുന്നു.