തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.

തിരൂർ: എൻ.ഡിഎ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ തൃക്കണ്ടിയൂരിലുള്ള എൻ ഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സമിതി അംഗം അഡ്വക്കെറ്റ് ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഘല പ്രസിഡന്റ് ഉണ്ണി കുഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി കറുകയിൽ ശശി, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് , മുനിസിപ്പൽ ജന: സെക്രടറി ശ്യം കുമാർ. ജില്ലാ സംയോചക് ജയരാജ് , സി വി. നരേന്ദ്രൻ ,ഷൺമുഖൻ , എന്നിവർ സംസാരിച്ചു. സ്ഥാനാർത്ഥികള ളെ പരിചയപ്പെടുത്തലും ഹാരാർപ്പണം നടത്തലും നടന്നു.