വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 45 ലിറ്റർ മദ്യം പിടികൂടി

തൃശ്ശൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M .സുരേഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടു വന്ന 45 ലിറ്റർ മദ്യവുമായി ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കെൽവിൻ, ചാവക്കാട് മുല്ലശ്ശേരി സ്വദേശി ഷൈജു എന്നിവരെ പിടികൂടി കേസെടുത്തു.

പരിശോധനയിൽ പ്രിവൻ്റീവ്‌ ഓഫീസർമാരായ സി. യു ഹരീഷ്, പി.എൽ ജോസഫ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെ. ഒ ജെറിൻ, കിഷോർ,മുജീബ്, മണിദാസ് രാധാകൃഷ്ണൻ,എക്സൈസ് ഡ്രൈവർ സംഗീത് എന്നിവരുമുണ്ടായിരുന്നു.