സൗദിയ്ക്കും ഇന്ത്യക്കും ഇടയിൽ വിമാനസർവിസ്​ പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ

റിയാദ്: സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിൽ വിമാനസർവിസ്​ പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. സൗദിയധികൃതരുമായി ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്​. സൗദി ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി, വിദേശകാര്യമന്ത്രാലയം എന്നിവയുമായി ഇതിനകം ചർച്ചകൾ നടന്നു.

 

 

 

ഇരുരാജ്യങ്ങൾക്കും തുല്യ പ്രയോജനമുള്ള എയർ ബബ്ൾ കരാറിനുള്ള ശ്രമാണ്​ ഇപ്പോൾ പുരോഗമിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഭരണഘടനാ ദിനം പ്രമാണിച്ച്​ റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം