പ്രചാരണത്തിരക്കിനിടയിൽ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു.

കൊല്ലം: കൊട്ടിയത്ത് നാവായിക്കുളം പലവക്കോട് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസ(42)നെ ആണ് സര്‍പ ദംശനത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പ്രതീകാത്മക ചിത്രം

കഴിഞ്ഞ ദിവസം രാത്രി വോട്ടുചോദിക്കാന്‍ ഒരുവീടിന്റെ ഗേറ്റ് കടന്ന സമയം കാലില്‍ പാമ്പുചുറ്റുകയും കുടഞ്ഞ് എറിയുന്നതിനിടെ കടിയേല്‍ക്കുകയുമായിരുന്നു. ശംഖുവരയനാണ് കടിച്ചത്. ബോധരഹിതയായ സ്ഥാനാര്‍ഥിയെ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാവായിക്കുളം സര്‍വീസ് സഹകരണബാങ്കില്‍ അറ്റന്‍ഡറാണ് റീന. ജോലി രാജിവച്ചാണ് മല്‍സരിക്കുന്നത്.