തീപ്പിടിച്ച് ആളിക്കത്തിയ കാര്‍ സ്വന്തം കാര്‍ കൊണ്ട് തള്ളിനീക്കി അപകടമൊഴിവാക്കി സൗദി പൗരന്റെ ധീരത.

അബഹ: പെട്രോള്‍ പമ്പില്‍ തീപ്പിടിച്ച് ആളിക്കത്തിയ കാര്‍ സ്വന്തം കാര്‍ കൊണ്ട് തള്ളിനീക്കി അപകടമൊഴിവാക്കി സൗദി പൗരന്റെ ധീരത. മഹായില്‍ അസീറിലാണ് സംഭവം. സൗദി പൗരന്‍ ശാമി ബിന്‍ മുഹമ്മദ് അസീരി വെള്ളിയാഴ്ച രാവിലെ ഏഴരക്ക് കുടുംബവുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രദേശത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ തീ ആളിപ്പടരുന്നത് കണ്ടത്.

ഉടന്‍ തന്നെ ഭാര്യയെയും മക്കളെയും കാറില്‍ നിന്നും ഇറക്കി. ശേഷം തന്റെ കാര്‍ ഫോര്‍വീല്‍ ഗിയറിലേക്ക് മാറ്റി തീ പിടിച്ച കാറിന്റെ പിന്നില്‍ ഇടിപ്പിച്ച് തള്ളി പമ്പില്‍ നിന്നും മാറ്റുകയായിരുന്നു.