Fincat

മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ

ആലുവ: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA യുമായി പാലക്കാട്‌ കഞ്ചിക്കോട് സ്വദേശനിയായ കസ്തൂരി മണി എന്ന യുവതിയും ഇടുക്കി നെടുങ്കണ്ടം സ്വദേശി മൾവിൻ ജോസഫ്, കോട്ടയം മുണ്ടക്കയം സ്വദേശി പ്രണവ് പൈലി എന്നീ മൂന്ന് പേർ പിടിയിലായി. ഇവരിൽ നിന്നും 20ഗ്രാം MDMA കണ്ടെടുത്തു.

1 st paragraph

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ശ്രീ. അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ എം എം അരുൺകുമാർ, പി എസ് ബസന്ത്കുമാർ, സജോ വർഗീസ്, അഖിൽ, ചന്തുലാൽ, പ്രദീപ്‌ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

2nd paragraph