കിണറ്റിൽവീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

ഒതുക്കുങ്ങൽ: കിണറ്റിൽവീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. തൊടുകുത്തുപറമ്പ് സ്വദേശി ഷംസുദ്ദീന്റെ പറമ്പിലെ അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്. നാട്ടുകാർ വിവരമറിയിച്ചതോടെ മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പശുവിനെ പുറത്തെടുത്തു.

അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ വിക്റ്റർ വി. ദേവ് രക്ഷാപ്രവർത്തനത്തിനു നേതൃത്വംനൽകി. അഗ്നിരക്ഷാസേനാംഗങ്ങളായ എ. ലിജു, മുരളി, ശരത്, സാലിഹ്, ഉമ്മർ, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കിണറ്റിൽവീണ പശുവിനെ രക്ഷിച്ചു