വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി.

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി.

 

 

വളാഞ്ചേരിയിൽ പത്രസമ്മേളനത്തിലാണ് പത്രിക പുറത്തിറക്കിയത്. നഗരസഭയുടെ വികസനകാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരോടെപ്പം സഹകരിച്ചു പ്രവർത്തിക്കുമെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ‘വളാഞ്ചേരി ഡെവലപ്‌മെന്റ് ഫോറ’വും എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. വി.ഡി.എഫിന് മത്സരിക്കാൻ പത്ത് ഡിവിഷനുകൾ എൽ.ഡി.എഫ് നൽകിയിട്ടുണ്ട്.

നഗരസഭയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുക, പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കുക, പി.എച്ച്.സിയെ മുനിസിപ്പൽ ആശുപത്രിയാക്കി ഉയർക്കുക, എല്ലാ കുടുംബത്തിനും ആരോഗ്യസുരക്ഷാപദ്ധതി, പച്ചക്കറി ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്ക് കാർഷിക സഹകരണസംഘം, ക്ഷീരകർഷകർക്ക് അമൃത് പദ്ധതി, അങ്കണവാടികളെ ശിശുവിഹാർ കേന്ദ്രങ്ങളാക്കുക, എല്ലാ ഡിവിഷനുകളിലും കുടുംബശ്രീ വ്യവസായയൂണിറ്റ്, കലാകായിക ക്ലബ്ബുകൾക്ക് പ്രത്യേക പാക്കേജ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്ന് പത്രികയിൽ പറയുന്നു.

 

കൂടാതെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അനുബന്ധറോഡ് നിർമാണം, ഓട്ടോ-ടാക്സി സ്റ്റാൻഡ്‌, അത്യാധുനിക ബസ്‍സ്റ്റാൻഡ്, അതിവേഗ പരാതിപരിഹാര സെൽ, എല്ലാ ഡിവിഷനുകളിലും ഇ-ടോയ്‌ലറ്റ് സംവിധാനം എന്നിവയും നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്‌ദാനമുണ്ട്‌.