സൗജന്യ പി.എസ്.സി പരിശീലനം

വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം കോളജില്‍ ന്യൂനപക്ഷ യുവജനതക്കുള്ള ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി-പ്ലസ്ടു, ഡിഗ്രി റഗുലര്‍ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. യോഗ്യരായവര്‍ എസ്എസ്എല്‍.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളജ് ക്യാമ്പസ് വളാഞ്ചേരി-676552 ല്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാ ഫോം ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minority welfare. kerala.gov.inല്‍ ലഭിക്കും. ഫോണ്‍: 04942954380, 8714360186, 9747382154.