കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന വായ്പയെടുക്കുന്നത് നിർത്തണം.
തിരൂർ : പൊതു ജനങ്ങൾക്കും വികസനത്തിനും ഉപയോഗിക്കേണ്ട നികുതിപ്പണം ശമ്പളം കൊടുക്കാനും പെൻഷൻ നൽകാനും മാത്രം ഉപയോഗിച്ചു കൊണ്ട് സർക്കാർ നടത്തുന്ന ഞാണിൻമേൽ കളി അവസാനിപ്പിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം അഭിപ്രായപ്പെട്ടു .നികുതി പണത്തിനുപകരം കിഫ്ബി യെ മറയാക്കിക്കൊണ്ട് ഉയർന്നതോതിൽ വായ്പയെടുത്ത് ഭാവിയിൽ കേരളത്തെ വലിയ കടക്കെണിയിൽ ആക്കുകയാണ് സർക്കാറെന്ന് യോഗം അഭിപ്രായപ്പെട്ടു. മുൻ ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ പൊന്നാനി പതാക ഉയർത്തിയതോടെയാണ് യോഗം ആരംഭിച്ചത് ജില്ലാ സെക്രട്ടറി ഡോക്ടർ മഠത്തിൽ ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് സന്തോഷ് നാലുപുരക്കൽ അധ്യക്ഷതവഹിച്ചു . ജില്ലാ നേതാക്കൾ ആശംസ പറഞ്ഞു. നാസർ കൊടക്കൽ സ്വാഗതവും ഹനീഫ കൽപകഞ്ചേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായി സി പി സിദ്ദിഖ് പ്രസിഡണ്ട് , ശംസുദ്ദീൻ കല്പകഞ്ചേരി ജനറൽ സെക്രട്ടറി നാസർ പരിയാപുരം ട്രഷറർ എന്നിവരടങ്ങിയ 35 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.