തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ തദ്ദേശ തലത്തില്‍ വിലയിരുത്തല്‍ ജില്ലാ കലക്ടറും ജനറല്‍ ഒബ്‌സര്‍വറും സന്ദര്‍ശനം തുടങ്ങി

പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, താനൂര്‍ നഗരസഭ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് , തിരൂര്‍ നഗരസഭ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള് സുഗമമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന മേഖലകളില് ജില്ലാ കലക്ടര് കെ ഗോപാലകൃഷ്ണന്റെയും ജനറല് ഒബ്‌സര്വര് വിജയനാഥന് ഐഎഫ്എസിന്റെയും നേതൃത്വത്തിലുള്ള സന്ദര്ശനത്തിന് തുടക്കം. കോവിഡ് പശ്ചാത്തലത്തില് അതത് മേഖലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വോട്ടര്മാരെയും നേരില്ക്കണ്ട് കാര്യങ്ങള് വിലയിരുത്താന് ലക്ഷ്യമിട്ടാണ് സന്ദര്ശനം.  (ഡിസംബര് രണ്ടിന്) പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, താനൂര് നഗരസഭ, താനൂര് ബ്ലോക്ക് പഞ്ചായത്ത് , തിരൂര് നഗരസഭ, തിരൂര് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലായിരുന്നു സന്ദര്ശനം.

 

റിട്ടേണിങ് ഓഫീസര്മാര് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്മാര്, ഇലക്ട്രല് രജിസ്‌ട്രേഷന് ഓഫീസര്മാര് എന്നിവരുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര് കെ ഗോപാലകൃഷ്ണനും ജനറല് ഒബ്‌സര്വര് വിജയനാഥന് ഐഎഫ്എസും ആശയവിനിയമം നടത്തി ആവശ്യമായ മാര്ഗ്ഗനിര്ദേശങ്ങള് നല്കി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ പുരോഗതിയും വിലയിരുത്തി. ജനറല് ഒബ്‌സര്വറുടെ ലെയ്‌സണ് ഓഫീസര് ആര്പി സുബ്രഹ്‌മണ്യന്, അതത് താലൂക്കുകളിലെ തഹസില്ദാര്മാര് എന്നിവരും പങ്കെടുത്തു. മറ്റ് നഗരസഭകള്, ബ്ലോക്ക് പഞ്ചായത്തുകള്, ഗ്രാമപഞ്ചായത്തുകള് എന്നിവിടങ്ങളില് വരും ദിവസങ്ങളിലായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തും.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും വിലയിരുത്തലുണ്ടാകുമെന്ന് ജില്ലാ കലക്ടര് വ്യക്തമാക്കി.