ശബരിമല: തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഡിസംബർ 2 മുതൽ

മണ്ഡല, മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദിവസവും 1000 പേർക്കാണ് ദര്‍ശനാനുമതി നൽകിയിരുന്നത്. ഇത് രണ്ടായിരമായി ഉയർത്തിയിട്ടുണ്ട്, ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേർക്കു പ്രവേശനം നൽകും. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.ഡിസംബർ 2ന് ബുക്കിങ് ആരംഭിക്കുന്നതാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദർശനത്തിന് അനുവദിക്കുന്നത്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.