Shobika

കേരളത്തില്‍ ഇനി ഷീ ടൂറിസം; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, 1.50 കോടി

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാ?ഗമായി സംസ്ഥാനത്ത് സ്ത്രീകള്‍ നടത്തുന്ന 140 ടൂറിസം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ടൂറിസം രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിനുമായി വിനോദസഞ്ചാര വകുപ്പ് 1.50 കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

1 st paragraph

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഹോംസ്റ്റേകള്‍ക്കും തദ്ദേശീയമായ ഭക്ഷണ വിതരണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ക്കും നല്‍കുന്ന സഹായത്തിന് പുറമെയാണ് പുതിയ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമാകുന്നത്. തദ്ദേശീയമായി ഭക്ഷണം നല്‍കുന്ന സംരംഭകര്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി രൂപീകരിക്കും. ജെന്‍ഡര്‍ ഓഡിറ്റ്, സ്ത്രീ സൗഹൃദ ടൂറിസം നയം എന്നിവ നടപ്പിലാക്കും. ഹോംസ്റ്റേകള്‍ക്കും ഉത്തരവാദിത്വ ടൂറിസം ക്ലബുകള്‍ക്കും ധനസഹായമായി 30 ലക്ഷം രൂപ അനുവദിക്കും. സ്ത്രീകള്‍ക്ക് മാത്രമായി ഡിസ്‌കൗണ്ട് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാനും തീരുമാനമായി. ഇന്ത്യയില്‍ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.