മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം പിടികൂടി
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം ജി എസ് ടി മൊബൈൽ സ്‌ക്വാഡ് 3 പിടികൂടി . 4.57 ലക്ഷം രൂപ വിലമതിക്കുന്ന 100.420 ഗ്രാം ഉരുക്കിയ സ്വർണ്ണം കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടി. സെക്ഷൻ 130 പ്രകാരം നികുതിയും പിഴയും ചേർത്ത് 4.7 ലക്ഷം രൂപ ഈടാക്കാൻ നോട്ടീസ് നൽകി .

സമാനരീതിയിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 10.50 ലക്ഷം രൂപ
വിലമതിക്കുന്ന 210 ഗ്രാം സ്വർണ്ണാഭരണങ്ങൾ കായംകുളത്തുനിന്നും പിടിച്ചെടുത്തു. നികുതിയും പിഴയും ചേർത്ത് 62, 472 രൂപ ഈടാക്കി.