എൻഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച.

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു തിരൂർ നഗരത്തിൽ പ്രതിഷേധ പ്രകനം നടത്തി.

ദേശീയ തലത്തിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്നും

ഭരണകൂടം പ്രതിസന്ധിയിലാവുമ്പോഴെല്ലാം മുസ്ലിംകളെയും മുസ്ലിം സംഘടനകളെയും ഭീകര വൽക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്നും ഇതിനു മുമ്പും ഇത്തരം വാർത്തകൾ ആഘോഷിച്ചിട്ടുണ്ടെന്നും ഓരോ ഘട്ടങ്ങളിലും പോപുലർ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണെന്നും തങ്ങൾക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സർക്കാർ പിന്തുടരുന്നതെന്നും

തങ്ങളുടെ കൈയ്യിലെ പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാൻ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യ മാർഗങ്ങളിലൂടെ നേരിടുമെന്നും പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞു.

താഴേപാലത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു

 

പ്രകടനത്തിന് ഏരിയ പ്രസിഡന്‍റ് നജീബ് തിരൂർ സെക്രട്ടറി യഹിയ അന്നാര, ഇബ്രാഹിം തിരൂർ,അബ്ദു പയ്യനങ്ങാടി,കുഞ്ഞിബാവ എന്നിവര്‍ നേതൃത്വം നല്‍കി