അമ്മയെയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ, മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും

കൊച്ചി: ഞാറക്കലിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ്  മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും ഇളയകുട്ടിയ്ക്ക് 3 മാസവും പ്രായമേയുള്ളു. മരണകാരണം വ്യക്തമല്ല. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.