മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു 

മലപ്പുറം: കലാകാരൻ മാരുടെ ഇന്റർ നാഷണൽ വാട്ട്സ് അപ്പ് കൂട്ടായ്മയായ കനി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി സൗഹാർദ്ദ ഫാമിലി മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച്നടത്തി. വിവിധ ജില്ലകളിൽ നിന്നും എത്തിയ കനി കൂട്ടായ്മയുടെ കുടുംബാംഗങ്ങൾ തദ്ദേശ തെരെഞ്ഞെടുപ്പിലെ മത്സരാർത്ഥികളായ കമറുദ്ദീൻ കലാഭവൻ, സബീർ PSA, ബീന ഷംസുദ്ദീൻ, ശ്രീക്കുട്ടി എന്നിവർ കളിയിൽ പങ്കെടുത്തു. … മുൻ കേരള ഫുട്ബോൾ താരവും, MSP അസിസ്റ്റന്റ് കമാ ഡന്റുമായ ഹബീബ് റഹ് മാൻ മാച്ച് ഉദ്ഘാടനം ചെയ്തു. നാഷണൽ റൈഫിൾ ഷൂട്ടർ നാസർ , കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര, മറ്റു ഭാരവാഹികളായ സാലിഹ്, ഷംസാദ് ബീഗം പാലക്കാട്, അജിത്ത് നിലമ്പൂർ , ഷൈനി എറണാകുളം, ഷിഫ് ലി തൃശ്ശൂർ എന്നിവർ നേതൃത്യം നൽകി. കളിയിൽ അവറാൻ കുട്ടി മലപ്പുറത്തിന്റെ യെല്ലോ ടീം വിജയിച്ചു