ബുറേവി; ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഡിസംബർ 3 ന് അർദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കും.

 

ബുറേവി’ചുഴലിക്കാറ്റ്; തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-ഓറഞ്ച് അലേർട്ട്

പുതുക്കിയ സഞ്ചാരപഥം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉടനെ പ്രസിദ്ധീകരിക്കും