ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി.

ഹൈദരാബാദ്: വോട്ടെണ്ണൽ തുടങ്ങുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും പിന്നീട് ടിഅര്‍എസ് ലീഡ് പിടിക്കുകയായിരുന്നു.

 

 

നിലവില്‍ 56 സീറ്റുകളിലാണ് ടിആര്‍എസ് ലീഡ് ചെയ്യുന്നത്. എഐഎംഐഎം 25 സീറ്റുകളിലും ബിജെപി 24 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട് കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ മാത്രമാണ് ലീഡ്.

 

 

അമിത് ഷായുടെ നേതൃത്വത്തില്‍ കോടികള്‍ മുടക്കി നടത്തിയ പ്രചാരണങ്ങളൊന്നും ഫലംകണ്ടില്ലെന്നാണ് നിലവില്‍ ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്. മഹാരാഷ്ട്ര എംഎല്‍സി തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.