മലപ്പുറം മുനിസിപ്പാലറ്റിയിൽ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിൽ.

മലപുറം : മലപ്പുറം മുനിസിപ്പാലറ്റിയിൽ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിൽ. ചിട്ടയായ പ്രവർത്തനവും സ്ക്വാഡ് പ്രചാരണവുമായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രചരണ മുഖത്താണ്.
മുനിസിപ്പൽ , വാർഡ് കൺവൻഷനുകൾ പൂർത്തിയാക്കി ഇപ്പോൾ കുടുംബയോഗങ്ങളിലാണ് ശ്രദ്ധ.
ഹൈടെക് പ്രചരണത്തിലും ശ്രദ്ധയോടെ നീങ്ങുന്നു. നഗരസഭയുടെ കഴിഞ്ഞ 5 വർഷത്തെ ഭരണ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും പുതിയ നൂതന പദ്ധതികളടങ്ങിയ പ്രകടനപത്രിക സമർപ്പിച്ചുമാണ് യുഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്.


യുഡിഎഫ് പ്രചാരണവും പുതുമുഖ സ്ഥാനാർത്ഥികളെയും കൊണ്ട് സിപി എം കോട്ടകളിൽ പോലും എൽഡിഎഫ് വിയർക്കുകയാണ്.സ്വന്തം വാർഡ് വിട്ട് പ്രചരണത്തിന് പോകാൻ പോലും കഴിയാത്ത വിധം എൽഡിഎഫ് പ്രതിരോധത്തിലാണ്.
വരും ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾ വാർഡിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.