ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിലാണ്​ മഴക്ക്​ സാധ്യത

തിരുവനന്തപുരം: ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിലാണ്​ മഴക്ക്​ സാധ്യതയുള്ളത്​. ബുറെവി ചുഴലിക്കാറ്റ്​ ഇന്ന്​ കേരളത്തിലെത്തുന്ന സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്​. അഞ്ചുജില്ലകളിൽ ഇന്ന്​ പൊതു അവധിയുമുണ്ട്​. അതേസമയം, കാറ്റിൻെറ വേഗത കുറഞ്ഞിട്ടുണ്ടെന്നത്​ ആശ്വാസകരമാണ്​.

Rainy

മണിക്കൂറിൽ 55-65 കിലോമീറ്ററായി കാറ്റിൻെറ വേഗത കുറഞ്ഞിട്ടുണ്ട്​. കുടുതൽ വെല്ലുവിളികളുയർത്താതെ ബുറെവി അറബിക്കടലിലേക്ക്​ പ്രവേശിക്കുമെന്നാണ്​ ഇപ്പോൾ കരുതുന്നത്​.