യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മാനന്തവാടി: ആദിവാസി യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പയ്യമ്പള്ളി സ്വദേശി നിട്ടംമാനി കുഞ്ഞിരാമന്റെ മകള്‍ സുമിത്ര(33)യുടെ മൃതദേഹമാണ് വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തിയത്.

അപസ്മാര രോഗ ബാധിതയായ സുമിത്ര അബദ്ധത്തില്‍ തോട്ടില്‍ വീണതാവാമെന്നാണ് നിഗമനം. മാനന്തവാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മാതാവ്: ജാനകി, സഹോദരി: മിനി.