സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു.

സംസ്ഥാനത്ത് സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4610 രൂപയുമായി.

 

ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രുപയുടെ വർധനവാണുണ്ടായത്. നവംബർ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

 

ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് 1,841.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 49,380 രൂപയായി