മലപ്പുറം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച വികസന ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

മലപ്പുറം : ഇലക്ഷൻ പ്രചരണാർത്ഥം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച വികസന ബുള്ളറ്റിൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഡിസിസി സെക്രട്ടരി പി സി വേലായുധൻ കുട്ടിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു.

അഞ്ച് വർഷത്തെ നഗരസഭ ഭരണം സമഗ്ര മേഖലയിലും അസൂയാർഹമായ പുരോഗതിയുണ്ടാക്കിയെന്ന് തങ്ങൾ പറഞ്ഞു.

യുഡിഎഫ് ചെയർമാൻ ഉപ്പൂടൻ ഷൗക്കത്ത് , കൺവീനർ മന്നയിൽ അബൂബക്കർ, പി പി കുഞാൻ , ഹാരിസ് ആമിയൻ, ബഷീർ മച്ചിങ്ങൽ, പി കെ ബാവ, സി പി സാദിഖലി, സുബൈർ മൂഴിക്കൽ പങ്കെടുത്തു.