സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില.

മൂന്ന് ദിവസങ്ങളായി 1000 രൂപയോളം കൂടിയതിനുശേഷമാണ് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില.