തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്ന് സി മമ്മൂട്ടി എംഎൽഎ.

തിരൂർ: തുടർച്ചയായ രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ട് തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്നും നാനോടെക്നോളജിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഭരണമാറ്റം തലക്കാടിന് അനിവാര്യമാണെന്നും സി മമ്മൂട്ടി എംഎൽഎ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുന്നാവായ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഫൈസൽ എടശ്ശേരിയുടെ പ്രചാരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വെട്ടം ആലിക്കോയ അഡ്വ: കെ എ പത്മകുമാർ, ഫൈസൽ എടശ്ശേരി ,സി മൊയ്തീൻ.സുലൈമാൻ മുസ്‌ലിയാർ,ടി.കുഞ്ഞമ്മുട്ടി.ബഷീർ പുല്ലൂർ എന്നിവർ സംബന്ധിച്ചു.