വാര്‍ഡ് കണ്‍വെന്‍ഷനും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമവും

 

മലപ്പുറം : മലപ്പുറം നഗരസഭ 17-ാം വാര്‍ഡ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഗീത ടീച്ചറുടെ വാര്‍ഡ് കണ്‍വെന്‍ഷന്‍ നടത്തി. വികസനവും കുറ്റപത്ര അവതരണവും ഗീത ടീച്ചര്‍ വിവരിച്ചു. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി പ്രേമന്‍ മാസ്റ്റര്‍, സംസ്ഥാന കൗണ്‍സിലര്‍ കെ വേലായുധന്‍, എ പി ഉണ്ണി, ഷൈജു, സ്ഥാനാര്‍ത്ഥികളായ ജയകൃഷ്ണന്‍, മനോജ്, കാര്‍ത്തിക ചന്ദ്രന്‍, പുരുഷോത്തമന്‍, നാരായണന്‍, സതീശ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു. എം അച്യുതന്‍ സ്വാഗതവും വില്ലോടി സുന്ദരന്‍ നന്ദിയും പറഞ്ഞു.