Fincat

അഞ്ച്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

പാലക്കാട്: അസി.എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും ആലത്തൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL 40 R 6299 നമ്പർ കാറിൽ തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് കടത്തുകയായിരുന്ന 5.5 Kg കഞ്ചാവുമായി എറണാകുളം കുന്നത്ത് നാട് സ്വദേശികളായ അനീഷ്,ഐവിൻ ബേബി,ഹാഫിസ് റഹ്മാൻ, പ്രവീൺ എന്നിവരെ പിടികൂടി.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ K.S. പ്രശോഭ്, പ്രിവന്റീവ് ഓഫീസർമാരായ B. ശ്രീജിത്,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ P.T ശിവപ്രസാദ്,A.ജയപ്രകാശൻ (AEC സ്ക്വാഡ് ) സിവിൽ എക്സൈസ് ഓഫീസർമാരായ ജ്ഞാന കുമാർ..K, ഷൈബു .ബി, അഭിലാഷ് .K ,.ബിജു A, അഷറഫലി.M. ഡ്രൈവർ ലൂക്കോസ് K.J(എല്ലാവരും A E C സ്ക്വാഡ് )സന്ദീപ് A.B, അഖിൽ.V.K. രഞ്ജിത്.K. എബിൻ ദാസ് ,മധു C. വിജീഷ്T.R .അജിതകുമാരി എന്നിവർ ഉണ്ടായിരുന്നു.