തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഇടുക്കി: വലിയതോവളയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി (32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സംഘര്‍ഷത്തില്‍ ഷുക്ക്‌ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്‌കി (30) എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊിലാളികളായ നാലുപേരും താമസിച്ചിരുന്നത് ഒരേ വീട്ടിലാണ്. സമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വലിയതോവാള പൊട്ടന്‍കാലായില്‍ ജോര്‍ജിന്റെ തോട്ടത്തിലാണ് ഇവര്‍ പണി ചെയ്തിരുന്നത്.