കഞ്ചാവും ഹാഷിഷ് ഓയിലുമായി പുത്തനത്താണി സ്വദേശിയെ പിടികൂടി

പാലക്കാട്‌: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും – കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്‌ഡിൽ മാരുതി ആൾട്ടോകാറിൽ കടത്തുകയായിരുന്ന 35.750 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ് ഓയിലുമായി മലപ്പുറം പുത്തനത്താണി സ്വദേശി സുഹൈലിനെ പിടികൂടി കേസെടുത്തു.