കഞ്ചാവും പിസ്റ്റളും പിടികൂടി

തൃശൂർ: എക്സൈസ് ഇന്റലിജൻസ് ടീമും, തൃശൂർ റേഞ്ച് പാർട്ടിയും ചേർന്ന് നെട്ടിശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും KL-08-BQ-5376 ഇയോൻ കാറിൽ കടത്തിക്കൊണ്ട് വന്ന 7.6 kg കഞ്ചാവും ഒരു പിസ്റ്റളും പിടികൂടി വെള്ളാനിക്കര -കുറ്റിക്കാട് സ്വദേശി രാഹുലിനെതിരെ കേസെടുത്തു.പാർട്ടിയിൽ ഐബി ഇൻസ്‌പെക്ടർ മനോജ്‌കുമാർ,തൃശൂർ റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനൻ. ഇന്റലിജൻസ് ഓഫീസർമാരായ മണികണ്ഠൻ. K, ഷിബു. K. S., സതീഷ്കുമാർ. O. S., മോഹനൻ. T. G, പ്രിവന്റീവ് ഓഫീസർ ശിവശങ്കരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ T. R. സുനിൽ, കൃഷ്ണപ്രസാദ്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ എന്നിവരുമുണ്ടായിരുന്നു.