രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി

സ്ത്രീ ഉള്‍പ്പടെ മൂന്ന് യാത്രക്കാര്‍ പിടിയില്‍

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി. സ്ത്രീ ഉള്‍പ്പടെ മൂന്ന് യാത്രക്കാര്‍ പിടിയില്‍.വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണ വേട്ട നടത്തിയത് .ദുബായില്‍ നിന്നും ഫ്‌ളൈ ദുബായി വിമാനത്തില്‍ വന്ന ആലുവ സ്വദേശിയായ സുലേഖയെന്ന സ്ത്രി 900 ഗ്രാം സ്വര്‍ണ്ണം ടി വി യുടെ കവറില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

 

ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശികളായ റഹ്മാന്‍ , സെയ്ത് ലവി എന്നിവര്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത് . ഇരുവരില്‍ നിന്നും എണ്ണുറ് ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത് .മൂവരേയും കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാര്‍ കസ്റ്റഡിയില്‍ലെടുത്ത് ചോദ്യം ചെയ്യുകയാണ്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 10 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് പ്രാഥമിക കണക്കു കൂട്ടല്‍.