Fincat

105 ആപ്പുകള്‍ നിരോധിച്ച് ചൈന.

ബീജിങ്: 105 ആപ്പുകള്‍ നിരോധിച്ച് ചൈന. നിരോധിച്ച ആപ്പുകളെല്ലാം ചൈനയുടെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവയാണെന്ന് സൈബര്‍സ്പേയ്സ് അഡ്മിനിസ്ട്രഷന്‍ അധികൃതര്‍ പറഞ്ഞു. ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ചുകൊണ്ടുളള യുഎസ് കോടതി ഉത്തരവിനു പിന്നാലെയാണ് ചൈനയുടെ ഈ നടപടി. നിരോധിച്ച മിക്ക ആപ്പുകളും ചൈനയുടേത് തന്നെയാണ് എന്നാല്‍ അമേരിക്കയുടെ ട്രിപ്പ് അഡൈ്വസറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

 

 

സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് നിരോധിച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസ് കോടതി രംഗത്തെത്തിയിരുന്നു. നിരോധിച്ച ആപ്പുകളില്‍ നിയമവിരുദ്ധമായ ഉളളടക്കമുണ്ട് എന്നാണ് ചൈനയുടെ വാദം എന്നാല്‍ യുഎസിന്റെ ട്രിപ്പ് അഡൈ്വസര്‍ നിരോധിച്ചതിന്റെ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.