ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി 8.30 ഓടെയായിരുന്നു സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലായിരുന്നു അപകടം ഉണ്ടായത്. തീ ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്സിലും പോലിസിലും വിവരം അറിയിച്ചത്. വീട് ഏറെക്കുറെ കത്തി നശിച്ചുവെന്നാണ് വിവരം.

വീഡിയോ

 

 

വലിയ രീതിയില്‍ തീ പടര്‍ന്നതോടെ അയല്‍വാസികളും പരിഭ്രാന്തരായി. മുന്‍കരുതലായി വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ഓഫ് ചെയ്തതും വന്‍ ദുരന്തം ഒഴിവാക്കി. കോഴിക്കോട് മീഞ്ചന്ത പോലീസാണ് തീയണയ്ക്കാനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.